റിയാദ്- അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. പാക് പ്രധാനമന്ത്രി സൗദി കിരീടാവകാശിയെ ഫോണിൽ വിളിക്കുകയായിരുന്നു.