Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാസി ചിഹ്നങ്ങൾ ഔദ്യോഗികമായി  നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയൻ സ്റ്റേറ്റ്

മെൽബൺ- നാസി ചിഹ്നങ്ങൾ ഔദ്യോഗികമായി നിരോധിക്കുന്ന ആദ്യ ഓസ്ട്രേലിയൻ സ്റ്റേറ്റ് ആയി മാറാൻ വിക്ടോറിയ. 2022 -ന്റെ ആദ്യ പകുതിയിൽ ഉഭയകക്ഷി പിന്തുണയോടെ സംസ്ഥാന പാർലമെന്റിൽ ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർദ്ദിഷ്ട നിയമപ്രകാരം, പൊതു ഇടങ്ങളിൽ സ്വസ്തികകളും മറ്റ് വിദ്വേഷ ചിഹ്നങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കും. ഈ വർഷം ആദ്യമാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ഇത്തരം മുദ്രയും പ്രചാരണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ, വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങൾക്കായി ചിഹ്നങ്ങളുടെ ഉപയോഗം നിരോധനത്തിൽ ഉൾപ്പെടില്ല. വിക്ടോറിയൻ പാർലമെന്റ് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ, സമൂഹത്തിലെ നിരവധി ആളുകൾക്ക് വിദ്വേഷപരമായ ഭാഷ അനുഭവിക്കേണ്ടി വരുന്നു എന്ന് പറയുന്നു. എന്നാൽ, നിലവിലെ നിയമങ്ങൾ അനുസരിച്ച്, സംരക്ഷണം കിട്ടുക വംശീയമായും മതപരമായും ഉള്ള വിദ്വേഷപ്രചരണത്തിന് മാത്രമാണ്. കഴിഞ്ഞ വർഷം, വടക്കുപടിഞ്ഞാറൻ വിക്ടോറിയയിലെ ഒരു വീടിന് മുകളിൽ നാസി പതാക പറത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ നിയമം മൂലമുള്ള നിരോധനമില്ലാത്തതിനാൽ തന്നെ അത് നീക്കം ചെയ്യാൻ പ്രാദേശിക അധികാരികൾക്ക് ഉത്തരവിടാൻ കഴിഞ്ഞില്ല. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇത്തരം ചിഹ്നങ്ങൾ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ വിക്ടോറിയ ഒരുങ്ങുന്നത്. നാസി ചിഹ്നങ്ങൾ നിരോധിക്കാനുള്ള പ്രഖ്യാപനത്തെ ഓസ്‌ട്രേലിയയിലുടനീളമുള്ള വിവിധ സാംസ്‌കാരിക, മനുഷ്യാവകാശ ഗ്രൂപ്പുകൾ വ്യാപകമായി പിന്തുണച്ചു.

Latest News