49 നഗരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ്

ന്യൂദല്‍ഹി-  അമേരിക്കയും യു.കെയും യു.എ.ഇയും ഉള്‍പ്പെട 28 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ കരാറുണ്ടാക്കി.
എയര്‍ ബബ്ള്‍ സംവിധാനത്തില്‍ 18 രാജ്യങ്ങളിലെ 49 നഗരങ്ങളിലേക്ക് ഈ മാസം വിമാനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ക്ക് പ്രത്യേക അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാം. ഈ വിമാനങ്ങളുടെ ഷെഡ്യൂള്‍ ഈ മാസം 30 വരെ ലഭ്യമാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം ഈ മാസം 30 വരെ നീട്ടിയിരുന്നു. യു.എസ്, യു.കെ, യു.എ.ഇ, കെനിയ, ഭുട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 28 രാജ്യങ്ങളുമായാണ് ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാറുള്ളത്. സൗദി അറേബ്യയുമായി എയര്‍ ബബ്ള്‍ കരാറില്ല. യാത്രക്ക് തയാറെടുക്കുന്നവര്‍ എയര്‍ ബബ്ള്‍ കരാറില്‍ ഇന്ത്യ അംഗീകരിച്ച നഗരങ്ങളുടെ പട്ടിക പരിശോധിക്കണം. എയര്‍ ഇന്ത്യ വെബ്‌സൈറ്റും എയര്‍ ഇന്ത്യ ഓഫീസുകളും ട്രാവല്‍ എജന്റുമാരും വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
കരാറിന്റെ ഭാഗമായി ബംഗ്ലാദേശിലേക്കും സര്‍വീസ് ആരംഭിച്ചു. സെപ്റ്റംബറില്‍ യാത്ര ചെയ്യാവുന്ന നഗരങ്ങള്‍.
1. അഫ്ഗാനിസ്ഥാന്‍-കാബൂള്‍
2. ബഹ്‌റൈന്‍- ബഹ്‌റൈന്‍
3. ബംഗ്ലാദേശ്- ധാക്ക

4. കാനഡ- ടൊറണ്ടോ, വാന്‍കൂവർ
5. ഫ്രാന്‍സ്- പാരീസ്
6. ജര്‍മനി- ഫ്രാങ്ക്ഫര്‍ട്ട്

7.ജപ്പാന്‍- നാരിറ്റ

8. കെനിയ- നെയ്റോബി

9. കുവൈത്ത്-കുവൈത്ത്

10. മാലദ്വീപ് -മാലി

11 നേപ്പാള്‍- കാഠ്മണ്ഡു

12. ഒമാന്‍- മസ്കത്ത്

13. റഷ്യ- മോസ്കോ

14 ശ്രീലങ്ക- കൊളംബോ

15. യു.എ.ഇ-ദുബായ്, അബുദാബി

16. യു.കെ- ലണ്ടന്‍, ബെർമിംഗ്ഹാം

17. യു.എസ്.എ - ചിക്കാഗോ, വാഷിംഗ്ടണ്‍, നെവാർക്ക്, സാന്‍ഫ്രാന്‍സിസ് കോ

 

 

 

Latest News