ന്യൂദല്‍ഹി- വധശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര മുന്നില്‍. ദല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യാക്തമായത്. 2017 അവസാനത്തെ കണക്കുകള്‍ പ്രകാരം 67 തടവുകാരാണ് മഹാരാഷ്ട്രയില്‍ വധശിക്ഷ കാത്തുകഴിയുന്നത്. മുന്‍ വര്‍ഷം ഇത് 47 ആയിരുന്നു. ഉത്തര്‍പ്രദേശില്‍ 65 പേരാണുള്ളത്. ഒരു വര്‍ഷം മുമ്പ് 77 പേരുണ്ടായിരുന്നു.
വിചാരണ കോടതികള്‍ വധശിക്ഷ വിധിച്ചതില്‍ 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ലെന്നാണ് മുന്‍ വന്‍വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വിചാരണ കോടതികള്‍ വധ ശിക്ഷ നല്‍കിയവരില്‍ 99 പേര്‍ മേല്‍ക്കോടതികളെ സമീപിച്ചപ്പോള്‍ 53 പേരുടെ ശിക്ഷ വെട്ടിക്കുറച്ചു. 35 പേരെ വെറുതെ വിടുകയും ചെയ്തായി കണക്കുകള്‍ വ്യക്തമാക്കുന്നു. വധ ശിക്ഷ നടപ്പാക്കിയവരില്‍ അധികവും ജമ്മു കശ്മീരില്‍ നിന്നുള്ളവരുടേതാണ്.






