രാജീവ് ഗാന്ധി അവാര്‍ഡ് ജേതാക്കളെ ജിസാന്‍ കെ.എം.സി.സി ആദരിച്ചു

ജിസാന്‍- രാജീവ് ഗാന്ധി എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളായ ജിസാന്‍ കെ എം സി സി ആക്ടിങ്ങ് പ്രസിഡന്റ് സമീര്‍ അമ്പലപ്പാറ, ട്രഷറര്‍ ഖാലിദ് പട്‌ല എന്നവരെ ജിസാന്‍ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു.

ന്യുദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ നല്‍കുന്ന അവാര്‍ഡിന് ജിസാനിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഹാരിസ് കല്ലായി, ശമീര്‍ അമ്പലപ്പാറ, ഖാലിദ് പട്‌ല എന്നവരാണ് അര്‍ഹരായത്.

കോവിഡുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ സാമൂഹ്യ ജീവകാരുണ്യ ഇടപെടലുകള്‍ നടത്തി വ്യക്തിമുദ്ര പതിച്ച ഇന്ത്യന്‍ സമൂഹത്തിലെ മൂന്ന് ലക്ഷം പേരില്‍ നിന്നും തെരെഞ്ഞെടുത്ത ആയിരം പേര്‍ക്കാണ് ജി ഐ ഒ ആദരം നല്‍കുന്നത്.

അബു ആരീഷില്‍ നടന്ന അനുമോദന സംഗമത്തില്‍ നാസര്‍ വി ടി ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ ഹുദവി ഉള്ളണം ഉദ്ഘാടനം ചെയ്തു.
അവാര്‍ഡ് ജേതാക്കളായ സമീര്‍ അമ്പലപ്പാറക്ക് മുനീര്‍ ഹുദവി ഉള്ളണവും ഖാലിദ് പട്‌ലക്ക് ഡോ: മന്‍സൂര്‍ നാലകത്തും മെമന്റോ നല്‍കി.
ശമീര്‍ അമ്പലപ്പാറയെ അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടിലും ഖാലിദ് പട്‌ലക്ക് ഇസ്മാഈല്‍ ബാപ്പു വേങ്ങരയും  ഷാള്‍ അണിയിച്ചു.

അബ്ദുറഹ്മാന്‍കുറ്റിക്കാട്ടില്‍, റാഫി ദാരിമി കിടങ്ങയം, ഹമീദ് മണലായ, ആരിഫ് ഒതുക്കുങ്ങല്‍, ശംസു മണ്ണാര്‍ക്കാട്, ഗഫൂര്‍ മൂന്നിയൂര്‍, മുജീബ് വലിയോറ, ഷുക്കൂര്‍ മാമ്പ്ര മക്കരപ്പറമ്പ്, ജാബിര്‍ വൈദ്യരങ്ങാടി, കോമു ഹാജി ക്ലാരി മൂച്ചിക്കല്‍,ഷാജഹാന്‍ കോഡൂര്‍, ബഷീര്‍ ആക്കോട് എന്നവര്‍ ആശംസ നേര്‍ന്നു.
ആക്ടിങ്ങ് ജനറല്‍ സിക്രട്ടറി ഇസ്മാഈല്‍ ബാപ്പു വേങ്ങര സ്വാഗതവും ഖാലിദ് പട്‌ല നന്ദിയും പറഞ്ഞു.

 

Latest News