പെട്രോള്‍ വിലവര്‍ധനക്കും താലിബാനെ പഴിച്ച് ബി.ജെ.പി എം.എല്‍.എ

ബംഗളൂരു- താലബാനാണ് ക്രൂഡ് ഓയില്‍ വിതരണം കുറയാനും എണ്ണ വില വര്‍ധിക്കാനും കാരണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാഡ്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണം കുറഞ്ഞിട്ടുണ്ട്. ഇതുകാരണം എല്‍.പി.ജി, പെട്രോല്‍, ഡീസര്‍ വില വര്‍ധിച്ചു കൊണ്ടിരിക്കയാണ്. വിലക്കയറ്റത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ വോട്ടര്‍മാര്‍ വേണ്ടത്ര പക്വത കൈവരിച്ചവരാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മാസം 15ന് അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാന്‍ ആഗോളതലത്തില്‍ ഏതെങ്കിലും തരത്തില്‍ എണ്ണവിലയെ ബാധിച്ചതായി തെളിവുകളില്ല.
ലോകത്ത് ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. സൗദി അറേബ്യ, യു.എസ്, യു.എ.ഇ, നൈജീരിയ, കാനഡ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലേക്ക് ക്രൂഡ് കയറ്റി അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനില്ല.

 

Latest News