ജെഎൻയു നാളെ മുതൽ തുറക്കും

ന്യൂദൽഹി-ജവഹർലാൽ നെഹ്‌റു സർവകലാശാല നാളെ മുതൽ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകൾ തുറക്കുക. ഈ വർഷാവസാനത്തിൽ പ്രബന്ധം സമർപ്പിക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക. വിദ്യാർത്ഥികൾ കുറഞ്ഞത് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കൊവിഡ് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ക്യാമ്പസിലെ ഡോക്ടർ ബിആർ അംബേദ്കർ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്. കണ്ടയിന്മെന്റ് സോണിൽ താമസിക്കുന്ന അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവാദമില്ല. മാസ്‌ക് നിർബന്ധമാണ്.

Latest News