സുരക്ഷാ ജീവനക്കാരന്റെ മരണം; സുവേന്ദു  അധികാരിക്ക് സമൻസ് അയച്ച് പൊലീസ്

കൊൽക്കത്ത- സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിക്ക് പോലീസ് സമൻസ് അയച്ചു. തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിർദേശം.വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ബംഗാൾ പോലീസിന്റെ നീക്കം.

Latest News