പഞ്ചാബില്‍ എ.എ.പി മുന്നിലെത്തുമെന്ന് അഭിപ്രായ സര്‍വേ

ന്യൂദല്‍ഹി- ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ ഫലം. യു.പിയിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബി.ജെ.പി അധികാരത്തില്‍ തുടരുമെന്നും എ.ബി.പി.സി വോട്ടര്‍ അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസും ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുമാണ് നിലവില്‍ ഭരണത്തില്‍.
നാല് സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുകയാണ്. പഞ്ചാബില്‍ പ്രമുഖ ശക്തിയായി പാര്‍ട്ടിക്ക് വളരാനായെങ്കിലും ഗോവ, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ എ.എ.പിക്ക് വേരുറപ്പിക്കാനായിട്ടില്ല. ഇതിനായി കഠിന പരിശ്രമത്തിലാണ് അവര്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് കണക്കാക്കപ്പെടുന്നത്.

 

Latest News