ചന്ദ്രിക പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല 10 കോടി എത്തിയതെന്ന് ഇഡി

കോഴിക്കോട്- ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി എത്തിയതിൽ ദുരൂഹതയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം പറഞ്ഞു. മുൻമന്ത്രി കെ.ടി ജലീൽ ഇ.ഡിക്ക് മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെ.ടി ജലീലിൽ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിർണായക മൊഴിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആർ നഗർ ബാങ്ക് ക്രമക്കേടിൽ നിലവിൽ കേസെടുക്കാനാകില്ലെന്നും ഇഡി വ്യക്തമാക്കി.
ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു

Latest News