സാമ്പത്തിക പ്രതിസന്ധി; ഒരു ലൈറ്റ് ആന്റ്  സൗണ്ട് ജീവനക്കാരൻ കൂടി ജീവനൊടുക്കി 

തൃശൂർ-സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കൾ പറയുന്നു.ലൈറ്റ് ആന്റ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്യുന്ന ഒൻപതാമത്തെ വ്യക്തിയാണ് സജീവനെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Latest News