റോള്‍സ് റോയ്‌സില്‍ സ്‌കൂളില്‍ പോയിരുന്നത് നാണക്കേടായിരുന്നുവെന്ന് രത്തന്‍ ടാറ്റ

മുംബൈ- കുട്ടിക്കാലത്ത് മുത്തശ്ശിയുടെ വലിയ റോള്‍സ് റോയ്‌സ് കാറില്‍ സ്‌കൂളില്‍ പോയിരുന്നത് തനിക്കും സഹോദരനും വലിയ നാണക്കേടായിരുന്നുവെന്നും അത് ഇന്നും ഓര്‍ക്കുന്നുവെന്നും രത്തന്‍ ടാറ്റ. മുംബൈയിലെ പ്രധാന സ്റ്റേഡിയമായിരുന്ന കൂപ്പറേജ് ഗ്രൗണ്ടിനു സമീപത്തുള്ള കാംപിയന്‍ സ്‌കൂളിലാണ് തന്നെയും സഹോദരനേയും മുത്തശ്ശി ചേര്‍ത്തിരുന്നത്. സ്‌കൂളിനടുത്ത് വലിയ സ്റ്റേഡിയം ഉണ്ടായിട്ടും തനിക്ക് സ്‌പോര്‍ടില്‍ വലിയ കമ്പം ഉണ്ടായിരുന്നില്ലെന്നും അവിടെ നടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലായിരുന്നുവെന്നും കാര്യമായി ഓര്‍ക്കുന്നില്ലെന്നും പ്രമുഖ പ്രസാധകരായ പെന്‍ഗിന്‍ പ്രസിദ്ധീകരിച്ച രത്തന്‍ ടാറ്റയുടെ ഓര്‍മ്മക്കുറിപ്പായ ദി സ്റ്റോറി ഓഫ് ടാറ്റയില്‍ പറയുന്നു. 

'സ്‌കൂളില്‍ നിന്ന് എന്നേയും സഹോദരനേയും കൊണ്ടു വരാനായി മുത്തശ്ശി ആ വലിയ പഴഞ്ചന്‍ റോള്‍സ് റോയ്‌സ് കാര്‍ അയക്കും. ഞങ്ങള്‍ ഇരുവരും വീട്ടിലേക്ക് നടന്നു പോകാറാണ് പതിവ്. ഈ സ്‌പോര്‍ട്‌സ് ആണ് ഞാനിപ്പോഴും ഓര്‍ക്കുന്നത്. ആ റോള്‍സ് റോയ്‌സ് യാത്ര വലിയ നാണക്കേടായിട്ടാണ് അനുഭവപ്പെട്ടത്. ഞങ്ങളെ വീട്ടുകാര്‍ വഷളാക്കുന്നുവെന്ന് സഹപാഠികള്‍ കരുതരുതെന്ന് എന്നതിനാല്‍ കുറച്ച് നാളുകള്‍ക്കു ശേഷം റോള്‍സ് റോയ്‌സ് ഡ്രൈവറുമായി സംസാരിച്ച് കാര്‍ സ്‌കൂളില്‍ നിന്ന് അല്‍പ്പം അകലെയായി നിര്‍ത്താനുള്ള ക്രമീകരണമുണ്ടാക്കി- ടാറ്റ പറയുന്നു.
 

Latest News