വീട്ടമ്മ അടിയേറ്റു മരിച്ചു, ഭര്‍ത്താവ് ഒളിവില്‍

മണ്ണാര്‍ക്കാട്- അട്ടപ്പാടിയില്‍ വീട്ടമ്മ അടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. താഴെ മുള്ളി ഊരിലെ മണ്ണന്‍- ലക്ഷ്മി ദമ്പതികളുടെ മകള്‍ പാപ്പ ( 45 ) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കുമാറിന് (38) വേണ്ടി പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ പാപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെറ്റിയില്‍ അടിയേറ്റ് മുറിഞ്ഞ പാടുണ്ട്. രാവിലെ മുതല്‍ കുമാര്‍ മദ്യലഹരിയില്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം രണ്ടു കൊല്ലം മുമ്പാണ് പാപ്പ കുമാറിനെ വിവാഹം കഴിച്ചത്. കുമാറിന്റെയും രണ്ടാം വിവാഹമാണ്. സുരേഷ്, മുകേഷ്, നിത്യ എന്നിവര്‍ പാപ്പയുടെ മക്കളാണ്.

 

 

Latest News