തലശ്ശേരി-ഭാര്യാ സഹോദരിയുടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജാമ്യം നല്‍കി. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശിയും ഇപ്പോള്‍ കതിരൂരില്‍ താമസക്കാരനുമായ തസ്മീര്‍ മന്‍സില്‍ തസ്ലീമിനാണ്-38 തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-ഒന്ന് ജാമ്യം നല്‍കിയത.് കതിരൂര്‍ ആറാം മൈലിലെ വീട്ടില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കരതിരൂര്‍ പോലീസും തുടര്‍ന്ന് ധര്‍മ്മടം പോലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തസ്ലീമിന്റെ ഭാര്യ കതിരൂര്‍ ഗ്രേസ് ക്വാര്‍ട്ടേര്‍സില്‍ ഷംന-30 കേസിലെ പ്രതിയായി റിമാന്‍ഡിലായിരുന്നു. ഇവര്‍ അടുത്തിടെ ജാമ്യത്തിലിറങ്ങുകയായിരുന്നു.
തസ്ലീമും ഭാര്യ ഷംനയും കൂടി പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ തലശ്ശേരിയിലെ വ്യവസായ പ്രമുഖനായ കുയ്യാലിയിലെ ഷറാറ ഷര്‍ഫുദ്ദീന് (69) കൈമാറിയിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷര്‍ഫുദ്ദീനെയും ധര്‍മ്മടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഷര്‍ഫുദ്ദീനും കോടതി അടുത്തിടെ ജാമ്യം നല്‍കിയിരുന്നു.
നിര്‍ധനയായ പെണ്‍കുട്ടിക്ക് വീട് വച്ച് തരാമെന്ന് വാഗ്ദാനം ചെയ്തും പണം നല്‍കിയുമാണ് വയോധികനായ ഷര്‍ഫുദ്ദീന്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ടേട്ട് മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ ഇളയമ്മക്കെതിരെ കതിരൂര്‍ പോലിസ് കേസെടുത്തിരുന്നു,ഇത് തുടരന്വേഷണത്തിനായി ധര്‍മ്മടം പോലീസിന് കൈമാറുകയായിരുന്നു. ധര്‍മ്മടം പോലിസ് പരിധിയിലാണ് പെണ്‍കുട്ടിയുടെ വീട് . ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇളയമ്മയും ഭര്‍ത്താവും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്.ഇളയമ്മയെ ഡോക്ടറെ കാണിക്കാന്‍ കൂടെ വരണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയത്. നേരെ കുയ്യാലിയിലെ ഷറാറ ഷര്‍ഫുദ്ദീന് കുട്ടിയെ കൈമാറുകയായിരുന്നു. .ഇയാളുടെ പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുവായ യുവാവ് ഇടപെട്ട് കൌണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് ലൈംഗിക പീഡനം പുറത്തറിയുന്നത.്