മഞ്ചേരി-ഓണ്‍ലൈന്‍ ആപ്പിലൂടെ വനിതാ ഡോക്ടര്‍ക്ക് നഗ്നത കാണിച്ചു മാനഹാനി വരുത്തിയെന്ന പരാതിയില്‍ മഞ്ചേരി പോലീസ് കേസെടുത്തു. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് തൃശൂര്‍ സ്വദേശിയായ കെ.പി രാഹുലിനെതിരെ പരാതി നല്‍കിയത്. ഇ. സഞ്ജീവനി ടെലി മെഡിസിന്‍ ആപ്പിലൂടെ രോഗികളുമായി സംവദിക്കുന്നതിനിടയിലാണ് പ്രതി രാഹുല്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്. 2021 ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. സമാനമായ മറ്റൊരു കേസില്‍ തൃശൂരില്‍ അറസ്റ്റിലായ രാഹുല്‍ റിമാന്‍ഡിലാണ്. ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് തനിക്കും പ്രതിയില്‍ നിന്നു സമാനമായ അനുഭവം ഉണ്ടായിയെന്ന് കാണിച്ച് വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്തി.