അദ്ദേഹത്തെ വിളിക്കൂവെന്ന് വിജയരാഘവൻ, കോൺഗ്രസ് മുൻ നേതാവ് പ്രശാന്ത് സി.പി.എമ്മിൽ

തിരുവനന്തപുരം- കോൺഗ്രസ് മുൻ നേതാവ് പി.എസ് പ്രശാന്ത് സി.പി.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിൽ എത്തിയ പ്രശാന്ത് സി.പി.എമ്മിൽ ചേരുകയായിരുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. എ.കെ.ജി സെന്ററിൽ സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ നടത്തിയ പത്രസമ്മേളനത്തിന് ഒടുവിലാണ് പ്രശാന്ത് വേദിയിലേക്ക് എത്തിയത്. പത്രസമ്മേളനത്തിന് ശേഷം അദ്ദേഹത്തെ വിളിക്കൂ എന്ന് വിജയരാഘവൻ പറഞ്ഞ ഉടൻ സി.പി.എം നേതാവ് ആനാവൂർ നാഗപ്പന്റെ കൂടെ പ്രശാന്ത് എത്തുകയായിരുന്നു. ഒരു ഉപാധികളുമില്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്ന് പ്രശാന്ത് പറഞ്ഞു. കോൺഗ്രസിൽ ജനാധിപത്യം നഷ്ടമായെന്നും പാർട്ടി തകരുകയാണെന്നും പ്രശാന്ത് വ്യക്തമാക്കി.
 

Latest News