Sorry, you need to enable JavaScript to visit this website.

അതിർത്തി കടക്കുന്നവരുടെ ശരീരത്തിൽ സീൽ  പതിപ്പിച്ച് കർണാടക, ഇടപെട്ട് കേരളം

മാനന്തവാടി-വയനാട്ടിൽ നിന്ന് കർണാടകയിലേക്കു പോകുന്ന കർഷകരുടെ ശരീരത്തിൽ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂർ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യിൽ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വയനാട്ടിൽ നിന്ന് മൈസൂർ ജില്ലയിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന ബാവലി ചെക്പോസ്റ്റിലാണ് ഇത്തരത്തിൽ യാത്രക്കാരുടെ കയ്യിൽ മുദ്ര പതിപ്പിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വയനാട് ജില്ല കലക്ടർക്ക് നിർദേശം നൽകി.

Latest News