കൊല്ലം- പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാരഗുണ്ടാ ആക്രമണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച
നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.തിങ്കളാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ അമ്മയും മകനും നേരെ ആക്രമണമുണ്ടായത്. ഇരിമ്പുവടിയുമായി എത്തിയ പ്രതി കാറിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തു.
പ്രതിയായ ആശിഷ് ഷംസുദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്






