ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം, സഖ്യസേന തകർത്തു

റിയാദ്- സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ ഇറാൻ പിന്തുണയോടെ ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ സഖ്യസേന തകർത്തു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഭീകരർ ഡ്രോൺ തൊടുത്തുവിട്ടത്. സാധാരണക്കാരെ രക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സഖ്യസേന പ്രസ്താവനയിൽ വ്യക്തമാക്കി. സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

Latest News