എസ്.ഐയുടെ വീട്ടില്‍നിന്ന് നാട്ടുകാര്‍ കൈക്കൂലി പണം പിടിച്ചു

മോഗ- പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ വസതിയില്‍നിന്ന് നാട്ടുകാര്‍ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ മോഗ ജില്ലയില്‍ ബഘപുരാന പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ആണ് നാട്ടുകാരുടെ കെണിയില്‍ കുടുങ്ങിയത്. എസ്.ഐ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു കുടുംബം തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ലോക് ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
എല്ലാ നോട്ടിന്റേയും ഫോട്ടോ കോപ്പി എടുത്ത് സൂക്ഷിച്ച ശേഷം പണം എസ്.ഐക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെ പ്രദേശ വാസികള്‍ എസ്.ഐയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തു. എസ്.ഐക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചിരിക്കയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News