തിരുവനന്തപുരം- കേരളത്തിൽ വിവിധ ജില്ലകളിലെ കലക്ടർമാരെ മാറ്റി. അഫ്‌സാന പർവീണെ കൊല്ലം കലക്ടറായും എ.ഗീതയെ വയനാട് കലക്ടറായും വി.ആർ. പ്രേംകുമാറിനെ മലപ്പുറം കലക്ടറായും എസ്.ചന്ദ്രശേഖറിനെ കണ്ണൂർ കലക്ടറായും നിയമിച്ചു.
ടി.വി.അനുപമയ്ക്ക് പട്ടിക വർഗവകുപ്പ് ഡയറക്ടർ, പ്രവേശനപരീക്ഷാ കമ്മിഷണർ എന്നിവയുടെ ചുമതല നൽകി. അദീല അബ്ദുല്ലയ്ക്ക് വനിത ശിശുക്ഷേമവകുപ്പ് ഡയറക്ടർ, ലോട്ടറി ഡയറക്ടർ എന്നീ ചുമതലകൾ നൽകി. മുഹമ്മദ് വൈ.സഫിറുള്ളയ്ക്ക് ജിഎസ്ടി സ്‌പെഷൽ കമ്മിഷണർ, ധനകാര്യസെക്രട്ടറി (റിസോഴ്‌സസ്) എന്നീ ചുമതലകളും നൽകി.