മുംബൈ- ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടൻ സിദ്ധാർത്ഥ് ശുക്ല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിദ്ധാർത്ഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂപ്പർ ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. 1980-കളിൽ മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാർത്ഥിന് കളേഴ്‌സ് ചാനലിലെ ബാലിക വധു എന്ന സീരിയലിലെ കഥാപാത്രമായിരുന്നു ബ്രേക്ക് നൽകിയത്. പിന്നീട് നിരവധി ഹിന്ദി സീരിയലുകളിൽ നായകകഥാപാത്രമായി എത്തിയിരുന്നു.
2014ൽ ഹംപ്റ്റി ശർമ കി ദുൽഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരമെത്തി. 2019ൽ ബിഗ് ബോസിന്റെ 13ാം സീസണിൽ വിജയി കൂടിയായതോടെ താരത്തിന് ആരാധകരേറിയിരുന്നു.






