നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളം വഴി ഷൂസിനുള്ളിൽ ഒളിപ്പിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം പിടികൂടി. കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.
ബഹറൈനിൽ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി ഹാഫിസ് റഹ്മാനിൽ നിന്നാണ് പിടികൂടിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയ ശേഷമാണ് ഷൂസിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. കസ്റ്റംസ്‌സ്വർണം കണ്ടുകെട്ടി