ശുചിമുറിയില്‍ 17 കാരി പ്രസവിച്ച സംഭവം; ബന്ധുവായ യുവാവ് അറസ്റ്റില്‍

കൊച്ചി-  കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധു അറസ്റ്റില്‍.
പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ബന്ധുവായ വയനാട് സ്വദേശി ജോബിന്‍ ജോണ്‍ (20) ആണ് പിടിയിലായത്. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറുമാസം തികഞ്ഞ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് ശുചിമുറി ക്ലോസറ്റില്‍ കണ്ടെത്തിയിരുന്നത്. കഴിഞ്ഞദിവസം അമ്മയോടൊപ്പം ആശുപത്രിയില്‍ സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. അമ്മയെ കണ്ടെത്തിയ പോലീസ് കഴിഞ്ഞദിവസം തന്നെ മൊഴിയെടുത്തിരുന്നു.

 

Latest News