കിരണ്‍കുമാറിന്റെ പിരിച്ചുവിടല്‍ സര്‍വീസ്  റൂള്‍ അനുസരിച്ചെന്ന് ആന്റണി രാജു

തിരുവനന്തപുരം- കോതമംഗലത്ത് വിസ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
പോലീസ് കേസ് നിലനില്‍ക്കുന്നതിനാല്‍ നടപടി എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വീസ് റൂള്‍ അനുസരിച്ചാണ് പിരിച്ച് വിട്ടതെന്ന് മന്ത്രി പറഞ്ഞു. ക്രിമിനല്‍ കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ല. കിരണ്‍കുമാറിന്റെ വിശദീകരണം നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
 

Latest News