മുംബൈ- ബലാത്സംഗം നടന്ന സ്ഥലത്തു നിന്ന് ഗര്‍ഭനിരോധന ഉറ കണ്ടെത്തി എന്ന കാരണം ചൂണ്ടിക്കാട്ടി ലൈംഗിക ബന്ധം നടന്നത് പരസ്പരസമ്മതത്തോടെ ആണെന്ന് തീര്‍പ്പു കല്‍പ്പിക്കാനാകില്ലെന്ന് മുംബൈ സെഷന്‍സ് കോടതി. ഒരേ വീട്ടില്‍ താമസിച്ചു വരുന്നതിനിടെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് നാവിക സേനാ ഉദ്യോഗസ്ഥനായ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടിരുന്നു.
സംഭവം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് വീട്ടില്‍ മറ്റൊരാളും ഉണ്ടായിരുന്നതിനാല്‍ കുറ്റകൃത്യം നടക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തന്നെ തെറ്റായി കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പ്രതിവാദിച്ചു. കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
സംഭവം നടന്ന വീട്ടില്‍ കോണ്ടം ഉണ്ടായിരുന്നു എന്ന കാരണം കൊണ്ടു മാത്രം ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് തീര്‍പ്പു കല്‍പ്പിക്കാനാകില്ല എന്നതിനാലാണ് പ്രതിയുടെ ആദ്യ ജാമ്യാപേക്ഷ നിരസിച്ചതെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ ഘരാട്ട് പറഞ്ഞു.