Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർമിത ബുദ്ധി ലാഭം കൂട്ടും തൊഴിലവസരങ്ങളൊരുക്കും 

നിർമിത ബുദ്ധിയുടേയും റോബോട്ടുകളുടേയും വരവ് തൊഴിലവസരങ്ങളെ ബാധിക്കുമെന്ന ആശങ്കകളെ നിരാകരിച്ചുകൊണ്ട് പഠന റിപ്പോർട്ട്. നിർമിത ബുദ്ധിയിലും യന്ത്രങ്ങളിലും കൂടുതൽ മുതൽ മുടക്കാൻ തയാറായാൽ വാരുമാനവും തൊഴിലവസരങ്ങളും വർധിക്കുമെന്നാണ് ദാവോസിൽ ലോക സാമ്പത്തിക ഫോറം വേദിയിൽ പുറത്തിറക്കിയ ആക്‌സെഞ്ചർ സ്ട്രാറ്റജി റിപ്പോർട്ടിൽ പറയുന്നത്.
നിലവിൽ ചില കമ്പനികൾ നിർമിത ബുദ്ധിക്കും മനുഷ്യ-യന്ത്ര സഹകരണത്തിലും മുതൽമുടക്കുന്ന അതേ രീതിയിൽ തുടർന്നാൽ 2022 ആകുമ്പോഴേക്കും വരുമാനം 38 ശതമാനവും തൊഴിലവസരങ്ങൾ 10 ശതമാനവും വർധിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ ആഗോള തലത്തിൽ ലാഭം 4.8 ട്രില്യൺ ഡോളറായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. 
നിർമിത ബുദ്ധിയും സാങ്കേതിക വിദ്യയും സ്ഥാപനങ്ങൾക്ക് ഇനിയങ്ങോട്ട് ഒഴിച്ചുകൂടാനാവാത്തതാണെന്ന് 1200 സീനിയർ എക്‌സിക്യൂട്ടീവുകളിൽനിന്ന് വിവരം ശേഖരിച്ചപ്പോൾ 70 ശതമാനവും വ്യക്തമാക്കിയത്. നിർമിത ബുദ്ധിയുടെ പങ്കാളിത്തം അടുത്ത മൂന്ന് വർഷത്തിനകം വർധിക്കുമെന്നും 61 ശതമാനം സീനിയർ എക്‌സിക്യൂട്ടീവുകളും അഭിപ്രായപ്പെടുന്നു. നിർമിത ബുദ്ധിയുടെ ഇക്കാലത്ത് കമ്പനികൾക്ക് ഉയർന്ന തോതിലുള്ള വളർച്ച കൈവരിക്കണമെങ്കിൽ യന്ത്രങ്ങളുമായി ഇടപെടുന്നതിന് ജീവനക്കാരെ സജ്ജമാക്കുന്നതിന് കൂടുതൽ മുതൽമുടക്കേണ്ടിവരുമെന്ന് ആക്‌സഞ്ചർ സ്ട്രാറ്റജി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് നിക്കർഹാം പറഞ്ഞു. ഇന്റലിജന്റ് മെഷീനുകളോടൊപ്പം ജോലി ചെയ്യുന്നതിന് തങ്ങളുടെ പ്രാവീണ്യം വർധിപ്പിക്കാൻ പരിശീലനം ആവശ്യമാണെന്നാണ് 14,000 ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ 69 ശതമാനവും വ്യക്തമാക്കിയത്.
വ്യാപാരങ്ങളുടെ തന്തപ്രധാന വികസനത്തിൽ മനുഷ്യ-യന്ത്ര സഹകരണം പ്രധാനമാണെന്നാണ് ഭൂരിഭാഗം വ്യാപാര പ്രമുഖരും (54 ശതമാനം) അഭിപ്രായപ്പെട്ടത്. എന്നാൽ മൂന്ന് ശതമാനം മാത്രമാണ് അടുത്ത മൂന്ന് വർഷത്തിനകം ജീവനക്കാർക്ക് നിർമിത ബുദ്ധി പരിശീലനം നൽകുന്നതിന് കൂടുതൽ മുതൽമുടക്കുമെന്ന് അറിയിച്ചത്. നിർമിത ബുദ്ധിയിലൂടെ തൊഴിലാളികളുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് 63 ശതമാനം സീനിയർ എക്‌സിക്യൂട്ടീവുകളും കരുതുന്നു. നിർമിത ബുദ്ധി തങ്ങളുടെ ജോലിയിൽ ക്രിയാത്മക മാറ്റങ്ങൾ വരുത്തുമെന്ന് 62 ശതമാനം ജീവനക്കാരും അഭിപ്രായപ്പെടുന്നു. 
നിർമിത ബുദ്ധിയും മറ്റു സാങ്കേതിക വിദ്യകളും തീർക്കുന്ന പുതിയ ലോകത്തേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കുന്നതിന് ബിസിനസ് രംഗത്തുള്ളവർ ആവശ്യമായ സന്നാഹങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ആക്‌സെഞ്ചറിലെ ചീഫ് ലീഡർഷിപ്പ് ആന്റ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ എല്ലിൻ ഷൂക്ക് പറയുന്നു.

 

Latest News