Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സംഭാവന പിരിച്ച മൂന്ന് വിദേശികളടക്കം 12 പേര്‍ക്കെതിരെ നടപടി

റിയാദ് - രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഭാവനകള്‍ ശേഖരിച്ച 12 പേര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ അറിയിച്ചു. ഇക്കൂട്ടത്തില്‍ ഒമ്പതു പേര്‍ സൗദി പൗരന്മാരും മൂന്നു പേര്‍ വിദേശികളുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്ന പണം രാജ്യരക്ഷ തകര്‍ക്കാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ദുരുപയോഗിക്കപ്പെടുന്ന സാഹചര്യം തടയാന്‍, ലൈസന്‍സുള്ള ചാരിറ്റബിള്‍ സൊസൈറ്റികളും അംഗീകൃത പ്ലാറ്റ്‌ഫോമുകളും വഴി നിയമാനുസൃത മാര്‍ഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍-പ്രോഫിറ്റ് സെക്ടര്‍ പിന്തുണക്കുന്നു. നിയമാനുസൃത മാര്‍ഗങ്ങളിലും ഔദ്യോഗിക ചാനലുകളിലൂടെയും സംഭാവനകള്‍ നല്‍കണമെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സെന്റര്‍ ആവശ്യപ്പെട്ടു.

 

 

Latest News