ഇന്‍സ്റ്റഗ്രാം താരം പുരുഷനോടൊപ്പം മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ടെക്‌സസ്- പ്രശസ്ത ഇന്‍സ്റ്റഗ്രം താരവും മോഡലുമായ മെര്‍സിഡെസ് മോറിനെ യു.എസിലെ ടെക്‌സസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷന്റെ മൃതദേഹത്തോടൊപ്പമാണ് മെര്‍സിഡെസിന്റെ മൃതദേഹവും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്നതായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞു.

 

Latest News