ബംഗാളിലെ സംഘര്‍ഷം; സി.ബി.ഐ അന്വേഷണത്തിനെതിരെ മമത സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമസംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പിച്ച കല്‍ക്കത്ത ഹോക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി സുപ്രീംകോടതിയെ സമീപിച്ചു.
കേന്ദ്രസര്‍ക്കാരിനുവേണ്ടിയാണ് അന്വേഷണ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ നീതിപൂര്‍വകമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍  ബോധിപ്പിച്ചു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചവരെ 31 കേസുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Latest News