Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാമുകനെ നാലു ദിവസം മുറിയില്‍ താമസിപ്പിച്ച് ലൈംഗികബന്ധം, വീട്ടുകാരും പോലീസും ഞെട്ടി

കോട്ടയം- മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു യുവാക്കള്‍ പോലീസ് പിടിയിലായി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പതിനാലുകാരിയുടെ വീട്ടില്‍ ഒളിച്ചു താമസിച്ചു പീഡിപ്പിച്ച സംഭവത്തില്‍ പാലക്കാട്ടുകാരനായ
പതിനേഴുകാരനാണ് പോലീസ് പിടിയിലായത്. പാലക്കാട് ചിറ്റൂര്‍ സ്വദേശിയാണ് ഇയാള്‍. മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നു. പാലക്കാടുനിന്ന് മുണ്ടക്കയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം.

പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ 17 കാരന്‍ വീട്ടിനുള്ളില്‍ നാലു ദിവസത്തോളം ഒളിച്ചു താമസിച്ചു എന്നതാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്. ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് പഠിക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടി മാറിത്താമസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. ഇരുവര്‍ക്കുമിടയില്‍ ലൈംഗികബന്ധം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.

വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മുറിയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു യുവാവ്. പെണ്‍കുട്ടി മുറിക്കുള്ളില്‍ ഇയാള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ദിവസം വീടിനുപുറത്ത് ഇറങ്ങിയപ്പോഴാണ് യുവാവിനെ യാദൃച്ഛികമായി മുത്തശ്ശന്‍ കണ്ടെത്തിയത്.  വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സുഹൃത്താണ് എന്ന മറുപടിയാണ് പെണ്‍കുട്ടി നല്‍കിയത്. അപ്പോഴും യുവാവ് വീടിനുള്ളില്‍ താമസിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്  സംശയം തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതും സുഹൃദ്ബന്ധം സ്ഥാപിച്ചതും സോഷ്യല്‍ മീഡിയ വഴി ആണെന്ന് പോലീസ് കണ്ടെത്തിയത്. നാലു ദിവസം യുവാവ് പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ കഴിഞ്ഞു എന്നാണ് പിന്നീട് നല്‍കിയ മൊഴി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ ബന്ധുക്കളുടെ പരാതി സ്വീകരിച്ച് കേസില്‍ ലൈംഗികപീഡനം ചുമത്തി കുട്ടികളെ ആക്രമിക്കല്‍ നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ പതിനേഴുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. മടുക്ക പനക്കച്ചിറ പുളിമൂട്ടില്‍ ബിജേഷ് (24), ഏറ്റുമാനൂര്‍ തേനക്കര ഷെബിന്‍ (22) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഇരുവരും പിടിയിലായത്.

ബിജേഷ് പെണ്‍കുട്ടിയുമായി ഷെബിന്റെ അടുത്തേക്കുപോയി. അവിടെ ഇയാള്‍ സംരക്ഷണം നല്‍കി. അറസ്റ്റിലായ ബിജേഷ് മുമ്പും പോക്സോ കേസില്‍ പിടിയിലായിട്ടുണ്ട്. ഷെബിന്‍ കിടങ്ങൂര്‍ സ്റ്റേഷനില്‍ വധശ്രമ കേസിലെ പ്രതിയാണ്.

 

Latest News