ന്യൂദല്‍ഹി- താലിബാന്‍ ഭീകര സംഘടനയെങ്കില്‍ ഇന്ത്യ എന്തിനാണ് അവരുമായി ചര്‍ച്ച നടത്തുന്നതെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഇന്ത്യ-താലിബാന്‍ പ്രതിനിധികളുടെ കൂടിക്കാഴ്ചക്കെതിരെ ഉമര്‍ ചോദ്യങ്ങളുന്നയിച്ചത്.
നിങ്ങള്‍ എങ്ങനെയാണ് അവരെ കണക്കാക്കുന്നതെന്ന് ദയവായി വ്യക്തമാക്കുക. അവര്‍ ഭീകരരാണെങ്കില്‍ എന്തിന് അവരുമായി സംസാരിക്കണം? അല്ലെങ്കില്‍ നിങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഭീകര സംഘടനാ പട്ടികയില്‍നിന്ന് താലിബാനെ നീക്കം ചെയ്യുമോ? ഉമര്‍ അബ്ദുള്ള ചോദിച്ചു.
താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസും ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലും ദോഹയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയും മടക്കയാത്രയും സംബന്ധിച്ചായിരുന്നു ചര്‍ച്ച.