ആലപ്പുഴ- ഇന്ധനവില വർധനയിൽ വ്യത്യസ്ത പ്രതിഷേധവുമായി ആലപ്പി ബൈസൈക്കിൾ ക്ലബ്. പെട്രോൾ വില വർധനയിൽ പ്രതിഷേധിച്ച് 76 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് പ്രതിഷേധം രേഖപ്പെടുത്തയത്. ടീം ക്യാപ്റ്റൻ ഫൈസൽ ഇബ്രാഹിമിന്റെ നേതൃത്വത്തിലായിരുന്നു റാലി. ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിൽനിന്ന് രാവിലെ ആരംഭിച്ച റാലി എ.സി. റോഡ് വഴി ചങ്ങനാശേരിയിലൂടെ കറുകച്ചാൽ വരെ ചുറ്റി ഉച്ച കഴിഞ്ഞ് ആലപ്പുഴയിൽ തിരിച്ചെത്തി.
സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിച്ച് എട്ട് വർഷങ്ങൾക്ക് മുമ്പ് ആരംഭച്ച കൂട്ടായ്മയിലെ 20 അംഗങ്ങളാണ് സൈക്കിൾ റാലയിൽ പങ്കെടത്തത്. ഡോ. ദീപേദേവ്, ബിനോയ് ചാക്കോ, മനോജ്, ജോഷി, മിൻഹാജ്, ബിനു, മനു, ഹാഷിർ തുടങ്ങിയവർ പങ്കെടുത്തു. പുകയില വിരുദ്ധ ദിനം, വേൾഡ് കാർ ഫ്രീ ഡേ, വേൾഡ് സൈക്കിൾ ഡേ, വേൾഡ് ഡയബറ്റിക് ഡേ എന്നീ ദിനങ്ങളിലൂം ക്ലബ് അംഗങ്ങൾ സൈക്കിൾ റാല നടത്താറുണ്ട്.