എറണാകുളത്തെ ആശുപത്രി ശുചിമുറിയില്‍  പിഞ്ചു കുഞ്ഞിന്റെ മൃതദേഹം; 17കാരി പ്രസവിച്ചതെന്നു സംശയം

കൊച്ചി- എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശുചീകരണത്തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ആരാണെന്നു കണ്ടെത്താനാണ് പോലീസ് ശ്രമം.

Latest News