ശ്രീലങ്ക വഴി 12 തീവ്രവാദികള്‍ ആലപ്പുഴയില്‍  എത്തിയതായി കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മംഗളൂരു- രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികള്‍ ആലപ്പുഴയിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം.ശ്രീലങ്ക വഴി തീവ്രവാദികള്‍ കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയെന്നാണ് സൂചന. ഇത് മുന്‍നിര്‍ത്തി കേരള, കര്‍ണാടക തീരദേശ അതിര്‍ത്തികളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്ന് തീരദേശത്ത് മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകാരോട് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവില്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കി.

Latest News