കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍; നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഓണ്‍ലൈനില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാന്‍, ആന്റണി രാജു, എം.പി മാരായ രാഹുല്‍ ഗാന്ധി,അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, കൊണ്ടോട്ടി നഗരസഭ പ്രതിനിധികള്‍, കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കഴിഞ്ഞ ആഴ്ച വിമാനത്താവള അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും തമ്മില്‍ ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു. അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാറും സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി െക.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവരായിരുന്നു യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തില്‍ 137 ഏക്കര്‍ പളളിക്കല്‍ വില്ലേജില്‍ നിന്നും പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് 15.25 ഏക്കര്‍ കൊണ്ടോട്ടി വില്ലേജില്‍ നിന്നും കാര്‍ പാര്‍ക്കിങിനുമായാണ് അതോറിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Latest News