തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററിൽ തീ പിടിത്തം

തിരുവനന്തപുരം- ശ്രീപത്മനാഭ തിയറ്ററിൽ തീ പിടിത്തം. ബാൽക്കണിയിലെ സീറ്റുകളും സീലിംഗും ബോക്‌സുകളും പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്ത കാരണം വ്യക്തമല്ല.
സമീപത്തെ വ്യാപാരികളാണ് പുലർച്ചെ തിയറ്ററിൽ നിന്ന് പുക ഉയരുന്ന വിവരം അറിയിച്ചത്. സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നുപേർ തിയറ്ററിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന ദേവിപ്രിയ എന്ന മിനി തിയറ്ററിന് കേടപാടില്ല. നാല് ഫയർ എൻജിനുകളുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

Latest News