സൗദിയിൽ ഇന്റർനാഷണൽ സ്‌കൂളുകളിലെ ക്ലാസുകൾ ഓൺലൈനിൽ തുടരണം 

ജിദ്ദ- സൗദിയിൽ സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകൾ പഠനം ഓൺലൈൻ വഴി തുടർന്നാൽ മതിയെന്ന് സൗദി ഉപ വിദ്യാഭ്യാസ മന്ത്രി ഡോ. സാദ് ബിൻ സൗദ് അസൽ ഫാഹിദ് വ്യക്തമാക്കി. സ്വകാര്യ, വിദേശ ഇന്റർനാഷണൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസ് തൽക്കാലം ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലോ അതാത് സ്‌കൂളുകളുടെ ഓൺലൈൻ സംവിധാനത്തിലോ ക്ലാസ് നൽകാം. കോവിഡ് പശ്ചാതലത്തിലാണ് തീരുമാനം. അതസമയം, സൗദി സ്‌കൂളുകൾ നിലവിലുള്ള രീതി തുടരും.
 

Latest News