കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ  വിവാഹ മോചന ഹര്‍ജി നല്‍കി ഭര്‍ത്താവ്

താമരശ്ശേരി-കൂടത്തായി കൊലപാതകകേസ് പ്രതി ജോളിക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ജോളി നടത്തിയ ആറു കൊലപാതകങ്ങളാണ് ഹര്‍ജിയില്‍ ഷാജു പറഞ്ഞിരിക്കുന്നത്. തന്റെ ആദ്യഭാര്യയെയും മകളേയും കൊലപ്പെടുത്തിയത് ജോളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. 2002നും 2016നും ഇടയില്‍ നടന്ന ആറുകൊലപാതകങ്ങള്‍ ജോളി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകിയാണെന്ന് അറിയാതെയാണ് ഇവരെ വിവാഹം കഴിച്ചതെന്ന് ഹര്‍ജിയില്‍ ഷാജു പറയുന്നു. വിവാഹമോചന ഹര്‍ജി ഒക്ടോബര്‍ 26നാണ് കോടതി പരിഗണിക്കുന്നത്.

Latest News