ടി പി കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നു,  ഡോക്ടര്‍മാരും പോലീസും ഒത്തുകളിക്കുന്നു; കെകെ രമ

കോഴിക്കോട്-ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കുന്നുവെന്ന ആരോപണവുമായി കെ കെ രമ എംഎല്‍എ. പോലീസും ഡോക്ടര്‍മാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നതെന്നും പോലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി. സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവര്‍ ആയതിനാലാണ് അനധികൃത പരോള്‍ നല്‍കുന്നത്. ടി പി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലില്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് പോലീസാണെന്നും രമ ആരോപിച്ചു. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും കെ കെ രമ  മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest News