ഒന്നരവർഷം മുമ്പ് പ്രണയിച്ച് വിവാഹം, പീഡനം, യുവതി മരിച്ച നിലയിൽ

കണ്ണൂർ- ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26) യെയാണ് രിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിൽ നിരന്തരം പീഡനം ഏൽക്കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്നതാണ് ശബ്ദരേഖ.
ഗാർഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുൻപ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാതെ പയ്യന്നൂർ പോലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുൻപായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.
 

Latest News