മഥുരയില്‍ മദ്യ,മാംസ വില്‍പന നിരോധിച്ചു; പകരം പാല്‍ വില്‍ക്കാമെന്ന് ആദിത്യനാഥ്

ലഖ്‌നൗ- മഥുരയില്‍ മദ്യവും മാംസവും വില്‍ക്കുന്നത് പൂര്‍ണമായി നിരോധിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ ഉത്തരവ്.

ലഖ്‌നൗവില്‍ കൃഷ്‌ണോത്സവ പരിപാടിയില്‍ സംസാരിക്കവെയാണ് ആദിത്യനാഥ് മാംസ വ്യാപാരം ഉള്‍പ്പടെ നിരോധിച്ച കാര്യം അറിയിച്ചത്. മഥുരയുടെ മഹത്വം പുനരുജ്ജീവിപ്പിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

മദ്യ വില്‍പ്പനയും മാംസവ്യാപാരവും നടത്തുന്നവര്‍ക്ക് പകരം പാല്‍ വില്‍പ്പന നടത്താമെന്ന് ആദിത്യനാഥ് പറഞ്ഞു. കൊറോണ വൈറസിനെ ഇല്ലാതെയാക്കണമെന്ന് പ്രസംഗത്തില്‍ ആദിത്യനാഥ് ശ്രീകൃഷ്ണനോട് പ്രാര്‍ത്ഥിച്ചു.

Latest News