ബന്ധത്തില്‍നിന്ന് പിന്മാറി; യുവതിയെ കുത്തിവീഴ്ത്തി, 18 കുത്തേറ്റു

തിരുവനന്തപുരം- നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയ്ക്കാണ് (20) കുത്തേറ്റത്. സംഭവത്തില്‍ പേയാട് സ്വദേശി അരുണ്‍ (28)പിടിയിലായി.യുവതിയുമായി അരുണിന് മുമ്പ് അടുപ്പം  ഉണ്ടായിരുന്നു.  ഈ ബന്ധത്തില്‍ നിന്ന് സൂര്യഗായത്രി പിന്മാറിയതാണ് അരുണ്‍ സൂര്യഗായത്രി കുത്തി വീഴ്ത്താന്‍ കാരണമെന്ന് പറയുന്നു.
പരിക്കേറ്റ സൂര്യഗായത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സൂര്യ ഗായത്രിയുടെ ശരീരത്തില്‍ പതിനെട്ടോളം കുത്തുകള്‍ ഏറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൂര്യ ഗായത്രിയുടെ  അമ്മക്കും നിസാരപരിക്കേറ്റു.
വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സൂര്യഗായത്രിയുടെ അമ്മ വികലാംഗ കൂടിയാണ്. ഇവര്‍ ലോട്ടറി കച്ചവടം ചെയ്താണ് ഉപജീവനം കണ്ടെത്തിയിരുന്നത്.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് സമീപവാസികള്‍ ആക്രമണ വിവരം അറിയുന്നത്.. വീട്ടിലെത്തിയ സമീപവാസികള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സൂര്യഗായത്രി കാണുകയും ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

 

 

 

Latest News