Sorry, you need to enable JavaScript to visit this website.

ആലിമുസ്ല്യാരും വാരിയന്‍കുന്നത്തും കോണ്‍ഗ്രസുകാരായിരുന്നു- വി.എസ്. ജോയ്

മലപ്പുറത്ത് ഫീനിക്‌സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം വി.എസ് ജോയ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം-സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും കോണ്‍ഗ്രസുകാരായിരുന്നുവെന്ന് മലപ്പുറം ഡി.സി.സിയുടെ നിയുക്ത പ്രസിഡന്റ് വി.എസ്.ജോയ് അഭിപ്രായപ്പെട്ടു. ഇവരെ പോലെയുള്ള ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നു ഒഴിവാക്കുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്നും ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.ഫിനിക്‌സ് ഫൗണ്ടേഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുത്ത ആലി മുസ്്‌ല്യാരും ഗാന്ധിജിയില്‍ ആകൃഷ്ടരായാണ് സമര രംഗത്തിറങ്ങുന്നത്.
ഗാന്ധിജിയുടെയും അലി സഹോദരന്‍മാരുടെയും നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം.വലിയ സമരങ്ങളുടെ ഭാഗമായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചു കാണിച്ചു വര്‍ഗീയ സമരമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്തതാണെന്നും ജോയ് പറഞ്ഞു.
ചടങ്ങില്‍  ഫീനിക്‌സ് പ്രസിഡന്റ് കുരിക്കള്‍ മുനീര്‍  അധ്യക്ഷത വഹിച്ചു.അഡ്വ.കെ.എന്‍.എ.ഖാദര്‍, ഡോ. കെ. എസ്.മാധവന്‍,ഡോ.എം. ഹരിപ്രിയ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി.ഹാരിസ്,ഹാരിസ് ബാബു ചാലിയാര്‍, എ.കെ.സൈനുദ്ദീന്‍,എന്‍.കെ.ഹഫ്‌സല്‍ റഹ്മാന്‍,അഷ്റഫ് തെന്നല,കെ.എം.ഷാഫി,നിസാര്‍ കാടേരി, റിയാസ് കള്ളിയത്ത്,എം.പി. മുഹ്‌സിന്‍,ടി.എച്ച്. അബ്ദുല്‍ കരീം,പി.ടി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

 

 

Latest News