കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ കിടപ്പിലായി, വിദ്യാര്‍ഥി ജീവനൊടുക്കി

കണ്ണൂര്‍- മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് കിടപ്പിലായ മനോവിഷമത്തില്‍, ആദിവാസി വിദ്യാര്‍ഥി ജീവനൊടുക്കി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതില്‍ ജിത്തു (17) വാണ് മരിച്ചത്. ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്.
കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകനാണ്.
 മാതാപിതാക്കള്‍ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ജിത്തു കടുത്ത മനോവിഷമത്തിലായിരുന്നു.
ആറളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

 

Latest News