ഹൃദയാഘാതം; പാലക്കാട് സ്വദേശി ദമാമിൽ നിര്യാതനായി

ദമാം- പാലക്കാട് ജില്ലയിലെ ചാലിശ്ശേരി കരക്കാട് വലിയകത്ത് മുഹമ്മദ് ഖലീൽ (47) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പ്രമുഖ വ്യവസായ സംരംഭകൻ  വലിയകത്ത് മുഹമ്മദ് ഷാഫിയുടെ സഹോദരനാണ്. ഞായറാഴ്ച രാത്രി പത്തര മണിയോടെ ദമാമിലെ അൽ റൗദ ആശുപത്രിയിലായിരുന്നു  അന്ത്യം. താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് പതിറ്റാണ്ടോളമായി കുടുംബസമേതം പ്രവാസലോകത്തുള്ള മുഹമ്മദ് ഖലീൽ ഒന്നരമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പരേതനായ മുഹമ്മദ് ഉസ്മാൻ ഹാജിയാണ് പിതാവ്. മാതാവ്.ഫാത്തിമ നൂർജഹാൻ.
ഭാര്യ: നിഷ.മക്കൾ: മുഹമ്മദ് അസ്മിൽ,മുഹമ്മദ് സുഹൈർ,സൈനബ്,ഫാത്തിമ നസ്രിൻ. മറ്റു സഹോദരങ്ങൾ. മുഹമ്മദ് റാഫി
മുഹമ്മദ് ഷമീർ( ദമാം), ഉമൈറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമാമിൽ ഖബറടക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് ഖലീലിന്റെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു.
 

Latest News