സൗദി ലക്ഷ്യമിട്ട ഹൂത്തികളുടെ മിസൈലും ഡ്രോണുകളും തകര്‍ത്തു

റിയാദ് - ദക്ഷിണ സൗദിയിലെ ജിസാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ശ്രമം സഖ്യസേന തകര്‍ത്തു.  ഉച്ചയോടെയാണ് ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈല്‍ തകര്‍ക്കുകയായിരുന്നു.
ദക്ഷിണ സൗദിയിലെ തന്നെ ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ തൊടുത്ത മൂന്നു ഡ്രോണുകളും സഖ്യസേന തകര്‍ത്തു. ഞായറാഴ്ച രാത്രിയും ഇഇന്ന് പുലര്‍ച്ചെയുമാണ് ഹൂത്തികള്‍ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തൊടുത്തുവിട്ടത്.

 

Latest News