ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച സ്ത്രീ മരിച്ചു

മെല്‍ബണ്‍-ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച സ്ത്രീ മരിച്ചു. ന്യൂസിലാന്‍ഡിലാണ് സംഭവം. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതുമൂലമാണെന്ന് ന്യൂസിലാന്‍ഡ് ആരോഗ്യവകുപ്പ് മന്ത്രാലയമാണ് അറിയിച്ചത്. വാക്‌സിന്‍ സേഫ്റ്റി മോണിറ്ററിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മരണപ്പെട്ട സ്ത്രീയുടെ ഹൃദയപേശികളില്‍ രക്തം പമ്പുചെയ്യുന്നതിലെ തടസമാണ് മരണകാരണം. മരണപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 

Latest News