കോഴിക്കോട്ട്  14 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ 

കോഴിക്കോട് - ജില്ലയിലെ  പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലാ  കലക്ടറാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ നിരക്ക് ഏഴ് ശതമാനത്തിനും മുകളിലായതോടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.കുന്ദമംഗലം, കോട്ടൂര്‍, കട്ടിപ്പാറ, മൂടാടി, കോടഞ്ചേരി, കുരുവട്ടൂര്‍ പെരുവയല്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍
 

Latest News