Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായിയുടെ ചെരിപ്പ് നക്കേണ്ടി വന്നാൽ നക്കും -എ.വി ഗോപിനാഥ്

പാലക്കാട്-മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കളക്കാരൻ ആകേണ്ടി വന്നാലും അദ്ദേഹത്തിന്റെ ചെരിപ്പു നക്കേണ്ടി വന്നാലും അഭിമാനമാണെന്ന് മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതികരണം.  ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ ചെരിപ്പ് നക്കാൻ കോൺഗ്രസുകാരനായ ഞാൻ പോകേണ്ടി വരും എന്ന് പറഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്നയാളാണ് ഞാൻ. നക്കേണ്ടി വന്നാൽ നക്കുമെന്നും ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിന് പിണറായിയുടെ അടുക്കളക്കാരൻ ആകേണ്ടി വരുമെന്ന കോൺഗ്രസ് മുൻ എം.എൽ.എ അനിൽ അക്കരെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗോപിനാഥ്. ഫെയ്്‌സ്ബുക്കിലായിരുന്നു അനിൽ അക്കരയുടെ പ്രസ്താവന നേര െവന്നത്.
 

Latest News